അ​യോ​ധ്യ കേസ് – പു​സ്ത​ക​ങ്ങ​ളും രേ​ഖ​ക​ളും മാ​പ്പുകളും സു​ന്നി വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ വ​ലി​ച്ച്‌ കീ​റി

154

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ കേ​സി​ല്‍ വാ​ദം കേ​ള്‍​ക്ക​ല്‍ അ​വ​സാ​ന​ദി​ന​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോൾ ഓ​ള്‍ ഇ​ന്ത്യ ഹി​ന്ദു മ​ഹാ​സ​ഭ ഹാ​ജ​രാ​ക്കി​യ പു​സ്ത​ക​ങ്ങ​ളും രേ​ഖ​ക​ളും മാ​പ്പുകളും ജ​ഡ്ജി​മാ​ര്‍​ക്ക് മുമ്പിൽ വ​ച്ച്‌ സു​ന്നി വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ രാ​ജീ​വ് ധ​വാ​ന്‍ വലിച്ചു കീറി . സു​പ്രീം​കോ​ട​തി​യി​ല്‍ അ​ത്യ​ന്തം നാ​ട​കീ​യ രം​ഗ​ങ്ങ​ളാണ് നടന്നത്

കീ​റി ക​ള​യ​ണ​മെ​ങ്കി​ല്‍ ക​ള​ഞ്ഞോ​ളൂ എ​ന്ന് കോ​ട​തി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് രാ​ജീ​വ് ധ​വാ​ന്‍ മാ​പ്പ് വ​ലി​ച്ചു കീ​റി​യ​ത്. അ​ടു​ത്ത കാ​ല​ത്ത് എ​ഴു​തി​യ ഇ​ത്ത​രം പു​സ്ത​ക​ങ്ങ​ളൊ​ക്കെ എ​ങ്ങ​നെ തെ​ളി​വാ​യി എ​ടു​ക്കു​മെ​ന്ന് ധ​വാ​ന്‍ വാ​ദി​ച്ചു. നി​ങ്ങ​ളി​ങ്ങ​നെ തു​ട​ങ്ങി​യാ​ല്‍ ഞ​ങ്ങ​ള്‍ എ​ഴു​ന്നേ​റ്റ് പോ​കു​മെ​ന്നും ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള ത​ന്നെ വാ​ദ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി​യു​ടെ സ​മ​യം പാ​ഴാ​ക്ക​രു​തെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് ക​ര്‍​ശ​ന​നി​ര്‍​ദേ​ശം ന​ല്‍​കി.

അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി മൂ​ന്നാ​യി വി​ഭ​ജി​ക്കാ​നു​ള്ള അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ എ​ത്തി​യ 14 ഹ​ര്‍​ജി​ക​ളി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ‍​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബ​ഞ്ച് വാ​ദം കേ​ള്‍​ക്കു​ന്ന​ത്. ഇ​ന്ന് വാ​ദം കേ​ള്‍​ക്ക​ലി​ന്‍റെ നാ​ല്പ​താം ദി​വ​സ​മാ​ണ്. ന​വം​ബ​ര്‍ 15ന് ​മുമ്പ് അ​യോ​ധ്യ ഹ​ര്‍​ജി​ക​ളി​ല്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി പ​റ​യു​മെ​ന്നാ​ണ് വി​വ​രം.

NO COMMENTS