രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്നു പറഞ്ഞ ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

226

ഹൈദരാബാദ് : രാമക്ഷേത്രം പണിയുന്നതിനെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്നു പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി എംഎല്‍എയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തെലങ്കാന ബിജെപി എംഎല്‍എയും ചീഫ് വിപ്പുമായ രാജാസിങ്ങാണ് ഹൈദരാബാദിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയത്.
മജ്ലിസ് ബച്ചാവോ തഹ്രിക് എന്ന മുസ്ലിം സംഘടനാ വക്താവിന്റെ പരാതിയില്‍ നടപടിയെടുത്തിരിക്കുന്നത്. ഐപിസി 295 എ വകുപ്പുപ്രകാരം മതവികാരങ്ങള്‍ക്ക് മുറിവേല്‍പ്പിച്ചതിനും ബോധപൂര്‍വ്വം മതസ്പര്‍ദ്ദ വളര്‍ത്തിയതിനുമാണ് കേസ്.
അയോധ്യയില്‍ രാമക്ഷേത്രം പണിതാല്‍ ഭയാനകമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മജ്ലിസ് ഇത്തിഹാദ് ഉല്‍ മുസ്ലിമിന്‍ നേതാവിന്റെ പ്രസ്താവനയ്ക്കു മറുപടിയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

NO COMMENTS

LEAVE A REPLY