വാഷിങ്ടണിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു

269

വാഷിങ്ടണ്‍: വാഷിങ്ടണിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. പ്രാദേശിക സമയം രാത്രി ഏഴു മണിക്കാണ് ആക്രമണമുണ്ടായത്.
ബര്‍ലിങ്ടണിലെ കാസ്കേഡ് മാളിലാണ് വെടിവെപ്പുണ്ടായതെന്ന് വാഷിംഗ്ടണ്‍ പോലീസ് വക്താവ് മാര്‍ക് ഫ്രാന്‍സിസ് വ്യക്തമാക്കി. വെടിവെപ്പ് നടത്തിയവര്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മാളില്‍നിന്ന് അടിയന്തിരമായി ജനങ്ങളെ ഒഴിപ്പിച്ചു. ആക്രമണം നടത്തിയത് ഒരാളാണെന്നും പോലീസ് എത്തുംമുമ്ബ് ഇയാള്‍ രക്ഷപെട്ടെന്നും പോലീസ് പറഞ്ഞു. മാളിനുള്ളില്‍ കുടുങ്ങിയിരിക്കുന്ന പരിക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY