സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേകം അക്കൗണ്ട് വേണം

25
shallow depth of field of accountant calculating financial data

കാസറഗോഡ് :തെരെഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും തെരെഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പ്രത്യേകം അക്കൗണ്ട് ആരംഭിക്കണ മെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. തെരെഞ്ഞെടുപ്പിന് ശേഷം ഈ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യേണ്ടതാണ്.

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ അവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വെളിപ്പെടുത്തേണ്ടതാണ്. അവര്‍ വെളിപ്പെടുത്താത്ത അക്കൗണ്ടുകള്‍ ഏതെങ്കിലും ബാങ്കില്‍ ഉണ്ടെങ്കില്‍ അവ ബാങ്കുകള്‍ പ്രത്യേകം നിരീക്ഷിക്കണം.

ആവശ്യമായ രേഖയില്ലാതെ 50000 രൂപയ്ക്ക് മുകളില്‍ തുക കൈവശം വെച്ച് യാത്രചെയ്താല്‍ സ്റ്റാറ്റിക് സര്‍വ്വലെന്‍സ് ടീം, ഫ്‌ലൈയിങ് സ്‌ക്വാഡ് എന്നിവര്‍ തുക പിടിച്ചടുക്കും. ബാങ്കില്‍ നിന്ന് ഇടപാടുകാരെ ഇത് സംബന്ധിച്ച് ബോധ്യപ്പെടുത്തുകയും ഓണ്‍ലൈന്‍ ആര്‍ടി ജി എസ് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും വേണം.
കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

NO COMMENTS