കാസര്‍കോട് ഉദുമ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ‌പ്രതികരിച്ചപ്പോള്‍

40

ഉദുമ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ‌കാസര്‍കോട് പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച ‘പഞ്ചസഭ’യില്‍ പ്രതികരിച്ചപ്പോള്‍

ആദ്യം ബൂത്തുകളില്‍ ഏജന്റിനെ ഇരുത്തു : സി. എച്ച്‌ .കുഞ്ഞമ്ബു (എല്‍.ഡി.എഫ്)​

പതിവായി ജയിക്കുന്ന ഉദുമയെ പോലുള്ള മണ്ഡലത്തില്‍ കള്ളവോട്ടിന്റെ ആവശ്യം തന്റെ മുന്നണിക്കില്ല. ഉദുമയിലെ എല്ലാ ബൂത്തുകളിലും യു ഡി എഫ് ഏജന്റുമാരെ ഇരുത്തട്ടെ. എന്നാല്‍ കോണ്‍ഗ്രസിന് ഒരു പ്രവര്‍ത്തകന്‍ പോലുമില്ലാത്ത സ്ഥലത്ത് ഏജന്റായി ആളെ നിയോഗിക്കാന്‍ സി.പി.എമ്മിന് ബാധ്യതയില്ലല്ലോ.

പെരിയയില്‍ ഇരട്ടവോട്ടുകള്‍ ചേര്‍ത്തത് കോണ്‍ഗ്രസ് നേതാക്കളാണ്. കേരളത്തില്‍ തുടര്‍ ഭരണം ഉറപ്പാണ്. ഉദുമയിലും ഇടതിന് തുടര്‍ച്ച ഉണ്ടാകും. കെ. കുഞ്ഞിരാമന്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കും. ബാവിക്കര കുടിവെള്ള പദ്ധതിയില്‍ നിന്ന് ഉദുമ മണ്ഡലത്തിലെ ജനങ്ങള്‍ക്കും കുടിവെള്ളം നല്‍കും. പുഴകളെ ബന്ധിപ്പിച്ചു ടൂറിസം പദ്ധതികള്‍ നടപ്പിലാക്കും. കേരളത്തില്‍ എയിംസ് അനുവദിക്കുമ്ബോള്‍ അത് ഉദുമ മണ്ഡലത്തില്‍ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുക്കും.

ഏജന്റിനെ ഇരുത്താന്‍ അനുവദിക്കുമോ : ബാലകൃഷ്ണന്‍ പെരിയ(യു.ഡി.എഫ്)​

ഇടതുമുന്നണി കള്ളവോട്ട് എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് യു.ഡി.എഫ് ഉദുമയില്‍ ജയിക്കും. പെരിയയിലെ കുമാരിയുടെ ഒരുവോട്ട് ചേര്‍ത്തത് കോണ്‍ഗ്രസ് ആണ്. മറ്റു നാല് വോട്ടുകള്‍ വന്നത് സി.പി.എമ്മിന്റെ പണിയാണ്. കള്ളവോട്ട് ചെയ്യുന്നില്ല ,​ഇരട്ടവോട്ട് ചേര്‍ത്തിട്ടില്ലെന്ന് സി പി എം പറയുന്നുണ്ടെങ്കില്‍ ഉദുമ മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും യു ഡി എഫിന്റെ ഏജന്റുമാരെ ഇരുത്താന്‍ സമ്മതിക്കുമോ . പുതിയ ഉദുമയാണ് തങ്ങള്‍ ലക്ഷ്യം ഇടുന്നത്. സ്റ്റാര്‍ട്ടപ് വില്ലേജ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനം, ആരോഗ്യമേഖലയില്‍ വന്‍കിട സംരഭം, വ്യവസായ സ്ഥാപനം, ടൂറിസം പദ്ധതികള്‍ എന്നിവ കൊണ്ടുവരും.

കള്ളവോട്ട് യാഥാര്‍ത്ഥ്യമാണ് : എ വേലായുധന്‍(എന്‍.ഡി.എ)​

ഉദുമ മണ്ഡലത്തില്‍ സി പി എം വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശ പ്രകാരം കണ്ടെത്തിയ ഇരട്ടവോട്ടുകള്‍ യാഥാര്‍ത്ഥ്യമാണെന്നും മണ്ഡലത്തിലെ കുണ്ടംകുഴി പോലുള്ള സി.പി.എം കേന്ദ്രങ്ങളില്‍ പാര്‍ട്ടി ഓഫീസുകള്‍ പോലും തുറക്കാന്‍ സമ്മതിക്കാത്ത സ്ഥിതിയാണെന്നും എന്‍.ഡി.എ സ്ഥാനാർഥി എ വേലായുധന്‍ പറഞ്ഞു .ഉദുമയില്‍ ഇത്തവണ എന്‍. ഡി .എ ജയിക്കുമെന്നും . നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന ഒട്ടേറെ പദ്ധതികള്‍ താന്‍ ജയിക്കുകയും എന്‍ ഡി എ അധികാരത്തില്‍ വരികയും ചെയ്താല്‍ ഉദുമയില്‍ നടപ്പിലാക്കുമെന്നുംവേലായുധന്‍ പറഞ്ഞു.

NO COMMENTS