എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിക്ക് മന്ത്രിസഭ അനുമതി നല്‍കി

208

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിക്ക് മന്ത്രിസഭ അനുമതി നല്‍കി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്.ഹരിത കേരളം, സമ്ബൂര്‍ണ ഭവന പദ്ധതി എന്നിവയടക്കമുള്ള പദ്ധതികള്‍ക്കാണ് അനുമതി. ജൈവ കൃഷിയും, മാലിന്യ സംസ്കരണവും ഒന്നിച്ച്‌ ചേര്‍ത്താണ് ഹരിത കേരള പദ്ധതി സര്‍ക്കാര്‍ ആവിഷ്കരിക്കുന്നത്.
സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്കെല്ലാം വീട് നല്‍കുക എന്ന ലക്ഷ്യമാണ് സമ്ബൂര്‍ണ ഭവന പദ്ധതിക്കുള്ളത്. നാലര ലക്ഷം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് സമ്ബൂര്‍ണ ഭവന പദ്ധതി.നൂറുദിന പരിപാടികള്‍ക്ക് അനുമതി നല്‍കിയതു കൂടാതെ കുറ്റ്യാടി കടന്ത്രപ്പുഴയില്‍ മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപ സഹായം നല്‍കാനും തീരുമാനിച്ചു. ഇതില്‍ നാലു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന്റയും ബാക്കി നാല് ലക്ഷം രൂപ ദുരന്ത നിവാരണ സേനയുടെയും പേരിലാണ് കൊടുക്കുക.ദേവസ്വം റിക്രൂട്ട്മെന്റ് ഭാദഗതി ബില്ലിന് മന്ത്രിസഭാ അനുമതി ലഭിച്ചതാണ് മറ്റൊരു പ്രധാന നടപടി. ദേവസ്വം റിക്രൂട്ട്മെന്റുകള്‍ പി.എസിക്ക് വിടണമെന്ന് സര്‍ക്കാര്‍ നേരിട്ട് തീരുമാനിച്ചിരുന്നു. ഇതിനായി ദേവസ്വം റിക്രൂട്ട്മെന്റ് നിയമം ഭാദഗതി ചെയ്യേണ്ടതുണ്ട്. നിയമ ഭാദഗതി 26 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.

NO COMMENTS

LEAVE A REPLY