സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ സി.പി.ഐക്ക് അതൃപ്തി

390

സ്വാശ്രയ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടില്‍ സി.പി.ഐക്ക് കടുത്ത അതൃപ്തി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് അതൃപ്തി അറിയിക്കാന്‍ പാര്‍ട്ടി നിര്‍വ്വാഹക സമിതി തീരുമാനിച്ചു. കൃത്യസമയത്ത് പ്രതികരിക്കാത്തതിന് കാനം രാജേന്ദ്രനെതിരെയും വിമര്‍ശനമുണ്ടായി.എല്‍.ഡി.എഫ് യോഗത്തിലോ മന്ത്രിസഭയിലോ വേണ്ടത്ര ച‍ര്‍ച്ചയില്ലാതെയാണ് സ്വാശ്രയ കാരറുണ്ടാക്കിയത്. ഫീസ് കൂടുതലാണെന്ന പ്രതിപക്ഷ വാദം ശരിയാണ്. സ്വകാര്യ മാനേജ്മെന്റുകള്‍ക്കെതിരെ വലിയ സമരം നടത്തിയ എല്‍.ഡി.എഫ് അധികാരത്തിലിരിക്കുമ്ബോള്‍ ഇത്തരം പ്രശ്നം ഉണ്ടാകാന്‍ പാടില്ലായിരുന്നു. എന്നിങ്ങനെയാണ് സിപിഐയുടെ വിമര്‍ശനങ്ങള്‍.തക്ക സമയത്ത് അഭിപ്രായം പ്രകടിപ്പിക്കാന്‍ കാനം രാജേന്ദ്രവ് കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയുടെ പ്രതിഷേധം, കത്ത് നല്‍കി എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഒടുവില്‍ കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് അതൃപ്തി അറിയിക്കാമെന്ന് കാനം രാജേന്ദ്രന്‍ ഉറപ്പ് നല്‍കി.