കോട്ടയം സിഎംഎസ് കോളജിലെ വിദ്യാര്‍ത്ഥിയുടെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചു

292

കോട്ടയം : കോട്ടയം സിഎംഎസ് കോളജിലെ വിദ്യാര്‍ത്ഥിയുടെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചു. കോളജ് കാന്പസിന് പുറത്ത് വച്ചിരുന്ന ബൈക്കിനാണ് തീയിട്ടത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കുറച്ചു ദിവസമായി കോട്ടയത്തും മണര്‍കാട്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ സിപിഎം-ബിജെപി സംഘര്‍ഷങ്ങളുടെ ബാക്കിയാണ് ഈ സംഭവവും എന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോട്ടയം നഗരത്തി പ്രകടനം നടത്തി. ഇന്നലെ ബസേലിയോസ് കോളജിന് മുന്നിലും എസ്.എഫ്.ഐ- എബിവിപി സംഘര്‍ഷം ഉടലെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY