പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ വീണ്ടും നിര്‍ബന്ധമാക്കാന്‍ സിബിഎസ്‌ഇ തീരുമാനിച്ചു

230

ജയ്പുര്‍ • അടുത്ത അധ്യയനവര്‍ഷം (2017-18) മുതല്‍ പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ വീണ്ടും നിര്‍ബന്ധമാക്കാന്‍ സിബിഎസ്‌ഇ തീരുമാനിച്ചു. നിലവില്‍ ബോര്‍ഡ് പരീക്ഷയോ സ്കൂള്‍ നടത്തുന്ന പരീക്ഷയോ വിദ്യാര്‍ഥിയുടെ ഇഷ്ടാനുസരണം എഴുതാം. ഇതൊഴിവാക്കി പഴയതുപോലെ ബോര്‍ഡ് പരീക്ഷ മാത്രം നടത്താനാണു തീരുമാനം.
അഞ്ചിലും എട്ടിലും പരീക്ഷ നടത്തണമോയെന്നതു സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രിസഭയിലും പിന്നീടു പാര്‍ലമെന്റിലും അവതരിപ്പിക്കുമെന്നു കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ പത്താം ക്ലാസില്‍ പരീക്ഷ നിര്‍ബന്ധമാക്കണമെന്നു കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് (സിഎബിഇ-കേബ്) ശുപാര്‍ശ ചെയ്തിരുന്നു.