30ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു

190

കൊച്ചി • റോഡ് നികുതിയിലെ വര്‍ധനവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഈ മാസം 30ന് നടത്താനിരുന്ന ബസ് സമരം മാറ്റിവച്ചു. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവച്ചതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു അറിയിച്ചു.
ബസുമടകള്‍ മുന്നോട്ടുവച്ച രണ്ട് പ്രധാന ആവശ്യങ്ങളില്‍ സപ്ലിമെന്റേഷന്‍ സ്കീമിനെ സംബന്ധിച്ച വിഷയത്തില്‍ സെപ്റ്റംബര്‍ മൂന്നിന് ഹിയറിങ് നടത്താമെന്നും മറ്റ് വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും മന്ത്രി ഉറപ്പു നല്‍കിയതായി കോണ്‍ഫെഡറേഷന്‍ അറിയിച്ചു.