പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ മലയാളി പഞ്ചായത്ത് പ്രസിഡന്റ്ന് തട്ടമിട്ടതിന് വിലക്ക്

351

അഹമ്മദാബാദ്: പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വയനാട് മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സെയ്തലവിയെ തട്ടമിട്ടതിന് വിലക്കെന്ന് പരാതി. പരിപാടിയില്‍ മഫ്ത ധരിച്ച്‌ പങ്കെടുക്കുന്നത് സുരക്ഷ ഉദ്യോഗസ്ഥര്‍ വിലക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ മഫ്ത അഴിപ്പിച്ചതായും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മഫ്ത ധരിച്ച്‌ പങ്കെടുക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണമെന്നും അവര്‍ പറഞ്ഞു. തട്ടം അഴിച്ചുവെച്ച ശേഷം ആദ്യം പരിപാടിയില്‍ പങ്കെടുത്തു. പിന്നീട് തട്ടം ധരിക്കാന്‍ അനുവദിച്ചെന്നും ഷഹര്‍ബാന പറഞ്ഞു. മഫ്ത അഴിപ്പിച്ച ശേഷമാണ് ഷഹര്‍ബാനെ പരിപാടി നടക്കുന്ന ഹാളിലേക്ക് കടത്തി വിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഷഹര്‍ബാന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വനിതാദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രസിഡന്റ്ന്

NO COMMENTS

LEAVE A REPLY