ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയും

271

ദുബായ്: അറുപത്തി എട്ടാമത് റിപ്പബ്ലിക് ദിനം ആഘോഷിാക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിയും. ഇന്നും നാളെയുമായാണ് ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയുടെ നിറമണിയുക. രണ്ട് ദിവസങ്ങളിലും 6.15, 7.15, 8.15 എന്നീ സമയങ്ങളിലായിരിക്കും ഇത്. എല്‍അഡി ബള്‍ബ് ഉപയോഗിച്ചാണ് ദേശീയ പതാകയുടെ നിറങ്ങള്‍ കെട്ടിടത്തില്‍ പതിപ്പിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ പതാകയുടെ നിറങ്ങള്‍ ബുര്‍ജ് ഖലീഫ ഇതിന് മുന്‍പ് അണിഞ്ഞിട്ടുണ്ടെങ്കും ഇന്ത്യന്‍ പതാകയുടെ നിറമണിയുന്നത് ഇതാദ്യമാണ്. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച ഉഭയകക്ഷി ബന്ധമാണ് പുലര്‍ത്തുന്നത്. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് സായിദ് അല്‍നഹ്യാന് മികച്ച സ്വീകരണമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നല്‍കിയത്. നാളെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

NO COMMENTS

LEAVE A REPLY