ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് വീണ് അഞ്ചു പേര്‍ മരിച്ചു

190

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് വീണ് 4 കുട്ടികളടക്കം അഞ്ചു പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ദീപ് ചന്ദ് ബന്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പേര്‍ കെട്ടിടത്തിനുളളില്‍ കുടുങ്ങി കിടപ്പുണ്ടെന്ന് സംശയമുണ്ട്. ഇരുപതുവര്‍ഷത്തെ കാലപ്പഴക്കമാണ് കെട്ടിടം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. പൊലീസ് സംഘവും സ്ഥലത്തുണ്ട്.

NO COMMENTS