കശ്മീരില്‍ കടക്കാന്‍ അവസരം കാത്ത് 200 ഭീകരര്‍: ബിഎസ്‌എഫ്

336

ശ്രീനഗര്‍ • പാക്കിസ്ഥാനില്‍നിന്നു കശ്മീരിലേക്കു നുഴഞ്ഞുകയറാന്‍ ഇരുനൂറോളം ഭീകരര്‍ അതിര്‍ത്തിയില്‍ അവസരം കാത്തിരിക്കുകയാണെന്നു മുതിര്‍ന്ന ബിഎസ്‌എഫ് ഓഫിസര്‍ വികാസ് ചന്ദ്ര അറിയിച്ചു. ചിലര്‍ കശ്മീര്‍ താഴ്വരയിലേക്കു കടന്നുകയറിയതായും ഇവരുമായി നിയന്ത്രണരേഖയില്‍ ഈ വര്‍ഷം ഏറ്റുമുട്ടല്‍ വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.താഴ്വരയില്‍ നടമാടുന്ന അസ്വസ്ഥതകള്‍ക്ക് ഉത്തരവാദികള്‍ പാക്കിസ്ഥാനും തീവ്രവാദി സംഘടനകളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY