ന്യൂട്രിചോയ്സ് സീറോ ബിസ്കറ്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ഹൈക്കോടതി

269

ന്യൂഡല്‍ഹി: പകര്‍പ്പവകാശം ലംഘിച്ചുവെന്നു കാണിച്ച്‌ ഐടിസി ലിമിറ്റഡ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, വിപണിയില്‍ നിന്ന് ന്യൂട്രിചോയ്സ് ബിസ്കറ്റ് പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ഇറക്കി.ഉത്പന്നം പിന്‍വലിക്കാന്‍ നാലാഴ്ചത്തെ സാവകാശമാണ് നല്‍കിയിരിക്കുന്നത്.സണ്‍ഫീസ്റ്റ് ഫാംലൈറ്റ് ഡൈജെസ്റ്റീവ് ഓള്‍ ഗുഡ് ബിസ്കറ്റിന്‍്റെ നിര്‍മാണച്ചേരുവ കോപ്പിയടിച്ചാണ് ന്യൂട്രിചോയ്സ് നിര്‍മിച്ചതെന്നാണ് ഐടിസിയുടെ പരാതി.ഐടിസി പുതിയ ഉത്പന്നം വിപണിയിലിറക്കിയതിന്‍്റെ പിറ്റേ മാസമാണ് ബ്രിട്ടാനിയ ന്യൂട്രിചോയ്സ് സീറോ എന്ന പേരില്‍ അതേ ചേരുവകളുമായി പുതിയ ബിസ്കറ്റ് വിപണിയിലിറക്കിയത്.രണ്ടു കമ്ബനികളുടെയും പായ്ക്കിംഗ് കവറുകള്‍ സമാന നിറത്തിലുമായിരുന്നു.ഉത്പന്നം വിപണിയില്‍നിന്നു പിന്‍വലിക്കണമെന്നും തങ്ങള്‍ക്കുണ്ടായ വിപണിയിടിവിനു നഷ്ടപരിഹാരം നല്കണമെന്നും കാട്ടിയാണ് ഐടിസി കോടതിയെ സമീപിച്ചത്.

NO COMMENTS

LEAVE A REPLY