ന്യൂഡല്‍ഹി• വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ മാപ്പു പറയണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കേസ് ഒതുക്കാന്‍ സിപിഎമ്മുകാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ നടപടി ആവശ്യപ്പെടും. ഇരയുടെ പേരു പരസ്യപ്പെടുത്തരുതെന്നാണ് സിപിഎം നിലപാട്. പേരു വെളിപ്പെടുത്തിയ നടപടി തെറ്റാണ്. അത് അംഗീകരിക്കാനാകില്ല. ഇത്തരം തെറ്റു ചെയ്യുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ല- വൃന്ദ വ്യക്തമാക്കി. പീഡന ക്കേസില്‍ ആരോപണ വിധേയനായ ജയന്തനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിക്കുമ്ബോഴാണ് മുന്‍ സ്പീക്കര്‍ കൂടിയായ രാധാകൃഷ്ണന്‍ ഇരയുടെയും അവരുടെ ഭര്‍ത്താവിന്റെയും പേര് പരസ്യമാക്കിയത്.