ബ്രെക്സിറ്റ്: ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറില്‍ മാറ്റം വരും

187

ന്യൂഡല്‍ഹി • യൂറോപ്യന്‍ യൂണിയനും ഇന്ത്യയും 2007 മുതല്‍ ചര്‍ച്ചചെയ്തുവരുന്ന നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറില്‍ പുതിയ സാഹചര്യത്തിനനുസരിച്ചു മാറ്റം വരുമെന്നു കേന്ദ്രം. ബ്രിട്ടനില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ കൂടി കണക്കിലെടുത്തായിരുന്നു ഇതുവരെ ചര്‍ച്ചകള്‍.
ബ്രിട്ടന്‍ ഒഴികെയുള്ള യൂറോപ്യന്‍ യൂണിയന്റെ താല്‍പര്യങ്ങള്‍ വ്യത്യസ്തമാകാമെന്നതിനാല്‍ അവരും ഇന്ത്യയും വ്യവസ്ഥകള്‍ പുനര്‍നിര്‍ണയിക്കേണ്ടിവരുമെന്നു വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി 2015-16ല്‍ നടന്നത് 8840 കോടി ഡോളറിന്റെ വ്യാപാരമാണ്. ഇന്ത്യയും ബ്രിട്ടനും നടത്തിയത് 1400 കോടി ഡോളറിന്റെ വ്യാപാരമാണ്.

NO COMMENTS

LEAVE A REPLY