ബ്രസീലിലെ ജയിലിവുണ്ടായ ഏറ്റുമുട്ടലില്‍ 33 തടവുകാരെ കൊലപ്പെടുത്തി

232

ബ്രസീലിയ: വടക്കന്‍ ബ്രസീലിലെ റൊറൈമയിലുള്ള ജയിലിവുണ്ടായ ഏറ്റുമുട്ടലില്‍ 33 തടവുകാരെ കൊലപ്പെടുത്തി. ഇവരില്‍ മുപ്പതോളം പേരുടെ മൃതദേഹം തലവെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. റൊറൈമയ്ക്ക് സമീപമുള്ള മനാസ് സിറ്റിയില്‍ മയക്കുമരുന്ന് മാഫിയകള്‍ ജയിലില്‍ ആധിപത്യം സ്ഥാപിക്കാനുണ്ടായ സംഘര്‍ഷത്തില്‍ 60 പേര്‍ കൊല്ലപ്പെട്ട് നാലുദിവസം പിന്നിടുമ്ബോഴാണ് വീണ്ടും സമാനമായ സംഭവം നടന്നത്. തടവുകാരുടെ ബാഹുല്യം കൂടുതലായ റോറെയ്മാ സ്റ്റേറ്റിലെ മോണ്ടി ക്രിസ്റ്റോ റൂറല്‍ പെനിറ്റെന്റിയറി ജയിലിലാണ് ഇത്തവണത്തെ ഏറ്റുമുട്ടല്‍ നടന്നത്. ജയിലിനുള്ളില്‍ മയക്കുമരുന്ന് സംഘങ്ങളുടെ ചേരി തിരിഞ്ഞുള്ള ആക്രമണമായിരുന്നു നടന്നത്. ജയിലിനുള്ളില്‍ എതിര്‍ ഗ്രൂപ്പിന് മേല്‍ മേധാവിത്വം നേടാനുള്ള ഒരു സംഘത്തിന്റെ ശ്രമം അക്രമത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. ഫസ്റ്റ് കമാന്റ് ഇന്‍ ക്യാപിറ്റല്‍ എന്ന രീതിയില്‍ പരാമര്‍ശിക്കപ്പെടുന്ന പിസിസി ഗ്യാംഗ് ആണ് അക്രമം നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച മനാസ് സിറ്റിയിലെ ജയിലില്‍ മയക്കുമരുന്നു സംഘങ്ങളായ പിസിസിയും നോര്‍ത്ത് ഫാമിലിയും തമ്മിലുണ്ടായ സംഘര്‍ഷത്തിലായിരുന്നു 60 പേര്‍ കൊല്ലപ്പെട്ടത്. തടവറയില്‍ കുറ്റവാളികളെ പാര്‍പ്പിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിന് അന്താരാഷ്ട്രതലത്തില്‍ ബ്രസീലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജയിലില്‍ താമസിപ്പിക്കാവുന്നതിലും അധികം കുറ്റവാളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY