തിരുവനന്തപുരത്ത് യുവാവിന് നേരെ ബോംബാക്രമണം ; ക്വട്ടേഷന്‍ സംഘം പിടിയില്‍.

41

തിരുവനന്തപുരം: യുവാവിന് നേരെ ബോംബാക്രമണം നടത്തിയ നാലം​ഗ ക്വട്ടേഷന്‍ സംഘമാണ് അറസ്റ്റിലായത്. അഖില്‍, രാഹുല്‍ ,ജോഷി എന്നിവരാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രി ഏഴരയ്ക്കായിരുന്നു കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബ് എറിഞ്ഞത്. ആക്രമണത്തില്‍ തുമ്ബ സ്വദേശി ക്ലീറ്റസിന്റെ ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്ലീറ്റസ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

രാത്രി സുഹൃത്തുക്കളുമായി സംസാരിച്ച്‌ നില്‍ക്കുന്നതിനിടെയാണ് ആക്രമി സംഘം ക്ലീറ്റസിനും കൂട്ടുകാ‌ര്‍ക്കുമെതിരെ ബോംബെ റിഞ്ഞത്. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് ആക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് സംശയിക്കുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് വീണ്ടും തലസ്ഥാനത്ത് ​ഗുണ്ടാ ആക്രമണമുണ്ടാകുന്നത്.അറസ്റ്റിലായ അജിത് ലിയോണ്‍ എന്ന ലഹരിവില്‍പ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്.

NO COMMENTS