മംഗലാപുരം ചെന്നൈ മെയിലിൽ ബോംബ് ഭീഷണി

233

കോഴിക്കോട്: മംഗലാപുരം ചെന്നൈ മെയിലിൽ ബോംബ് ഭീഷണി. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് ഒരാൾ ട്രെയിൻ പൊട്ടിത്തെറിക്കുമെന്ന് ആംഗ്യം കാണിച്ചത്. ഇത് ശ്രദ്ധയിപ്പെട്ട മൂന്ന് യുവാക്കൾ റെയിൽവേ ഹെൽപ്പ് സെല്ലിൽ വിവരം അറിയിച്ചു. വടകരയിൽ വെച്ച് ആഗ്യം കാണിച്ച യുവാവ് ഇറങ്ങിപ്പോയി.
എട്ട് മണിയോടെ കോഴിക്കോട് റെയിൽ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ ആർപിഎഫും, പൊലീസും ഡോഗ് സ്വാർഡും ചേര്‍ന്നു പരിശോധന നടത്തി. ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. ട്രെയിൻ പോകാൻ തുടങ്ങവേ സ്ലീപ്പർ കംപാർമെന്റിലെ യാത്രക്കാരൻ ചങ്ങല വലിച്ചത് വീണ്ടും പരിഭ്രാന്തി പരത്തി.

NO COMMENTS

LEAVE A REPLY