ബഗ്ദാദില്‍ ബോംബ് സ്ഫോടനം: 12 മരണം

223

ബഗ്ദാദ്• ഇറാഖിലെ മധ്യ ബഗ്ദാദില്‍ വാണിജ്യമേഖലയില്‍ തിങ്കള്‍ രാത്രിയുണ്ടായ ബോംബ് സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്കു പരുക്കേറ്റു. ഷിയ ഭൂരിപക്ഷ ജില്ലയായ കറാദായില്‍ ആശുപത്രിക്കും കടകള്‍ക്കും സമീപം നിര്‍ത്തിയിട്ടിരുന്ന സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കാണ് പൊട്ടിത്തെറിച്ചത്. 15 കാറുകള്‍ നശിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു.തലസ്ഥാനമായ ബഗ്ദാദിലെ പ്രധാനപ്പെട്ട വാണിജ്യമേഖലയാണ് കറാദായിലേത്. വസ്ത്ര, ജ്വല്ലറി ശാലകള്‍, റെസ്റ്ററന്റുകള്‍, കഫേകള്‍ തുടങ്ങിയ ഇവിടെയുണ്ട്. തിരക്കേറിയ നഗരത്തില്‍ വന്‍തോതിലുള്ള സ്ഫോടനം നടത്താനാണ് ഐഎസ് പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ജൂലൈയില്‍ കറാദായില്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാനൊരുങ്ങിയ ജനക്കൂട്ടത്തിനുനേര്‍ക്ക് ഐഎസ് നടത്തിയ ബോംബ് ആക്രമണത്തില്‍ 300 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈ ആക്രമണം നടന്ന പ്രദേശം ജനങ്ങള്‍ക്കു തുറന്നുകൊടുത്തു രണ്ടാഴ്ചയ്ക്കുള്ളിലാണു പുതിയ സ്ഫോടനം.

NO COMMENTS

LEAVE A REPLY