ബോ​ളി​വു​ഡ് ന​ട​ന്‍ ഇ​ര്‍​ഫാ​ന്‍ ഖാ​ന്‍ അ​ന്ത​രി​ച്ചു.

185

മും​ബൈ: വ​ന്‍​കു​ട​ലി​ല്‍ അ​ണു​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ബോ​ളി​വു​ഡ് ന​ട​ന്‍ ഇ​ര്‍​ഫാ​ന്‍ ഖാ​ന്‍ (54) മും​ബൈ​യി​ലെ കോ​കി​ലാ​ബെ​ന്‍ ദീ​രു​ഭാ​യ് അം​ബാ​നി ആ​ശു​പ​ത്രി​യി​ലാ​യി​ൽ വച്ച് മരണപ്പെട്ടു.

ച​ല​ച്ചി​ത്ര​ങ്ങ​ളി​ല്‍ കൂ​ടാ​തെ സീ​രി​യ​ലു​ക​ളി​ലും നാ​ട​ക, ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളി​ലും അ​ദ്ദേ​ഹം സ​ജീ​വ​മാ​യി​രു​ന്നു. 1988ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ​ലാം ബോം​ബെ​യി​ലൂ​ടെ​യാ​ണ് ഇ​ര്‍​ഫാ​ന്‍ സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഇ​ര്‍​ഫാ​ന്‍ ഖാ​ന്റെ ​അ​ഭി​ന​യ​ജീ​വി​തം ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്തി​ന്‍റെ ഹോ​ളി​വു​ഡി​ലെ മു​ഖ​മെ​ന്നും വി​ശേ​ഷി​പ്പി​ക്കാം. അ​ഭി​ന​യ​ത്തി​ല്‍ ഇ​ന്‍​ബോ​ണ്‍ ടാ​ല​ന്‍റെ​ന്ന് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഇ​ര്‍​ഫാ​ന്‍​ഖാ​നെ വി​ശേ​ഷി​പ്പി​ക്കാം.

ത​ന്‍റെ ഓ​രോ സി​നി​മ​ക​ളി​ലും വ്യ​ത്യ​സ്ഥ​മാ​യ വേ​ഷ​പ്പ​ക​ര്‍​ച്ച​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വി​നെ ദൃ​ശ്യാ​വി​ഷ്ക​രി​ക്കു​ന്നു. സി​നി​മ​യി​ല്‍ അ​വ​സ​രം തേ​ടി ആ​രു​ടെ​യും അ​ടു​ത്ത് പോ​കാ​ത്ത താ​ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ ക​ഴി​വി​ല്‍ പൂ​ര്‍​ണ വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ സു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹ​ത്തെ തേ​ടി വ​രു​ക​യാ​യി​രു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച ഇ​ന്ത്യ​ന്‍ ന​ട​ന്‍ എ​ന്ന ഖ്യാ​തി നേ​ടി​യ ഇ​ര്‍​ഫാ​ന്‍ ദേ​ശി​യ പു​ര​സ്ക്കാ​രം ഉ​ള്‍​പ്പ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​സ്കാ​ര്‍ നേ​ടി​യ സ്ലം ​ഡോ​ഗ് മി​ല്യ​നേ​ര്‍, ല​ഞ്ച് ബോ​ക്സ്, ലൈ​ഫ് ഓ​ഫ് പൈ, ​ജു​റാ​സി​ക് വേ​ള്‍​ഡ് തു​ട​ങ്ങി​യ ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ലെ പ്ര​ക​ട​നം പ​ക​രം​വ​യ്ക്കാ​നാ​കാ​ത്ത ന​ട​ന്‍ എ​ന്ന ഖ്യാ​തി അ​ദേ​ഹ​ത്തി​ന് നേ​ടി ന​ല്‍​കി.

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ര്‍​ഫാ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി.2018-ല്‍ ​ഇ​ര്‍​ഫാ​ന് ന്യൂ​റോ എ​ന്‍​ഡോ​ക്രൈ​ന്‍ ട്യൂ​മ​ര്‍ ബാ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​രം വി​ദേ​ശ​ത്താ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി സി​നി​മാ​രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നി​ല്ല.

അ​ഗ്രേ​സി മീ​ഡി​യ​മാ​ണ് അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം.ആ ​അ​തു​ല്യ പ്ര​തി​ഭ​യു​ടെ വി​യോ​ഗം സി​നി​മാ ലോ​ക​ത്തി​ന് ത​ന്നെ തീ​രാ​ന​ഷ്ട​മാ​ണ്.

NO COMMENTS