ബോബ് ഡിലന്‍ നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങി

193

സ്റ്റോക്ഹോം: അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വിഖ്യാത ഗായകന്‍ ബോബ് ഡിലന്‍ നൊബേല്‍ പുരസ്കാരം ഏറ്റുവാങ്ങി.സ്വീഡനിലെ സ്റ്റോക്ക് ഹോമില്‍ നടന്ന ലളിതമായ ചടങ്ങിലാണ് സാഹിത്യത്തിനുള്ള നൊബേല്‍ ഡിലന്‍ സ്വീകരിച്ചത്.
സാഹിത്യത്തിനുള്ള നൊബേല്‍ നേടുന്ന ആദ്യ ഗാനരചയിതാവാണ് ഡിലന്‍. ഗാനശാഖക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്കാരം. അവാര്‍ഡ് ദാന ചടങ്ങിനെത്താതെയും അവാര്‍ഡ് സ്വീകരിക്കില്ലെന്ന് പറഞ്ഞുമാണ് ഡിലന്‍ വിവാദം സൃഷ്‌ടിച്ചത്. ഡിസംബറില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തതുമില്ല.

NO COMMENTS

LEAVE A REPLY