മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

223

റോം: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 200 അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. അഞ്ചു പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതെങ്കിലും 235 പേരെ കാണാതായെന്നും അവരെല്ലാം തന്നെ മരിച്ചുവെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രോആക്ടീവ് ഓപ്പണ്‍ ആംസ് വക്താവ് ലോറ ലനുസ അറിയിച്ചു. ലിബിയയില്‍ നിന്നു പോയ രണ്ടു ബോട്ടുകളാണ് മുങ്ങിയത്.വടക്കന്‍ ആഫ്രിക്കയില്‍ നിന്നും പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് പുറപ്പെടുന്ന കുടിയേറ്റക്കാരില്‍ നിരവധി പേരാണ് മരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയുള്ള മരണ സംഖ്യ 5000 ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY