കാസർകോട് ബിഎംഎസ്‌ പ്രവർത്തകനു വെട്ടേറ്റു

171

കാസർകോട്: വിദ്യാനഗർ നൽക്കള കോളനിയിലെ പ്രശാന്ത് (33)നാണ് വെട്ടേറ്റത്‌. ഉദയഗിരിയിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോവുമ്പോൾ വിദ്യാനഗർ ഗവൺമെന്റ് കോളേജ് പരിസരത്ത് വെച്ച് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തി പ്രശാന്തിനെ അക്രമിക്കുകയായിരുന്നു. ഇയാളെ കഴുത്തിനു വെട്ടേറ്റ പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

എസ്ഡിപിഐ പ്രവർത്തകൻ സൈനുല്‍ ആബിദ് എന്നയാളെ ഇക്കഴിഞ്ഞ ഡിസംബര്‍ 22ന് രാത്രിയിൽ ആർഎസ്‌എസ്‌ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചിരുന്നു. ഈ കേസിലെ മൂന്നാം പ്രതിയാണ് പ്രശാന്ത് . അതിനു പകരമാണ് ഈ അക്രമമെന്നും പോലീസ് സംശയിക്കുന്നുണ്ട് . പ്രശാന്ത്‌ അക്രമിക്കപ്പെട്ടതോടെ മേഖലയിൽ കനത്ത പോലീസ്‌ സന്നാഹം ഒരുക്കിയിരിക്കയാണ്.

NO COMMENTS