ട്രെയിനില്‍ സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്; 2 പേര്‍ക്ക് ഗുരുതരം

234

ഭോപ്പാല്‍: മധ്യപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനില്‍ സ്‌ഫോടനം. ഭോപ്പാല്‍-ഉജൈ്ജന്‍ പാസഞ്ചറിലാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കലപിപാലിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭോപ്പാലില്‍ നിന്നും ഉജൈ്ജനിലേക്ക് വരുന്നതിനിടെയാണ് ജബ്ദി സ്‌റ്റേഷനടുത്ത് വെച്ചാണ് ട്രെയിനില്‍ സ്ഫോടനം. വിന്‍ഡോ ഗ്ലാസുകള്‍ തകര്‍ന്നാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.
ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ ചികിത്സാസഹായം പ്രഖ്യാപിച്ചു.

NO COMMENTS

LEAVE A REPLY