മെക്സിക്കോയിലെ പടക്ക മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു

174

മെക്സിക്കോ സിറ്റി• മെക്സിക്കോയിലെ പടക്ക മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്കു പരുക്കേറ്റു. മെക്സിക്കോ സിറ്റിയുടെ വടക്ക് ഏകദേശം 40 കിലോമീറ്റര്‍ അകലെ അകലെയുള്ള ടുല്‍ടെപെക്കിലെ സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ക്രിസ്മസ് അടുത്തതിനാല്‍ മാര്‍ക്കറ്റില്‍ വന്‍തോതില്‍ പടക്കങ്ങള്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരുന്നു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെയും സാന്‍ പാബ്ലിറ്റോ മാര്‍ക്കറ്റില്‍ സ്ഫോടനമുണ്ടായിരുന്നു. 2005 സെപ്റ്റംബറിലായിരുന്നു 128 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനമുണ്ടായത്.

NO COMMENTS

LEAVE A REPLY