ബ്ലാക്ബെറി ഹാന്‍ഡ്സെറ്റ് നിര്‍മാണം അവസാനിപ്പിക്കുന്നു

201

ടൊറന്റോ (കാനഡ) • സ്മാര്‍ട് ഫോണ്‍ വിപ്ലവത്തിനു തുടക്കമിട്ട കനേഡിയന്‍ കമ്പനി ബ്ലാക്ബെറി ഹാന്‍ഡ്സെറ്റ് നിര്‍മാണം അവസാനിപ്പിക്കുന്നു. ബ്ലാക്ബെറി എന്ന പേരില്‍ ഹാന്‍ഡ്സെറ്റ് നിര്‍മിച്ചു വില്‍ക്കാന്‍ ഇന്തൊനീഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ വിവിധ കമ്പനികളുമായി ധാരണയിലെത്തുമെന്നു കമ്ബനി അറിയിച്ചു.
ഉപകരണ നിര്‍മാണം നിര്‍ത്തി പൂര്‍ണമായും സോഫ്റ്റ്‍വെയര്‍ വികസിപ്പിക്കാന്‍ സേവനരംഗങ്ങളില്‍ ശ്രദ്ധിക്കാനാണു ബ്ലാക്ബെറിയുടെ തീരുമാനം. വരുമാനം കുത്തനെ ഇടിയുന്നതു കണക്കിലെടുത്താണു പുനഃക്രമീകരണം.

NO COMMENTS

LEAVE A REPLY