ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിന്‍റെ കാറില്‍ നിന്നും പോലീസ് മൂന്നു കോടി രൂപ പിടിച്ചെടുത്തു

296

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരു ബി.ജെ.പി നേതാവിന്‍റെ കാറില്‍ നിന്നും പോലീസ് മൂന്നു കോടി രൂപ പിടിച്ചെടുത്തു. ഗാസിയാബാദിലെ ഇന്ദിരപുരത്ത് പതിവ് വാഹന പരിശോധനയ്ക്കിടെയാണ് വ്യാഴാഴ്ച രാവിലെ കാറില്‍ സൂക്ഷിച്ച പെട്ടിയില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച പണം കണ്ടെടുത്തത്. ലഖ്നൗവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു നേതാവ്. അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ബി.ജെ.പി നേതാവിന്‍റെ പണം പിടിച്ചെടുത്തത്്. ഇത് കള്ളപ്പണമാണെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.നേതാവിന്‍റെ പേര് പോലീസ് പുറത്തിവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY