നിരോധിച്ച 1000 രൂപാ നോട്ടുകളുമായി യുവാവ് പിടിയില്‍

273

ഡല്‍ഹി: നിരോധിച്ച 1000 രൂപാ നോട്ടുകളുമായി യുവാവ് പൊലീസ് പിടിയിലായി. ഡല്‍ഹിയിലെ മധുവിഹാറിലാണ് സംഭവം. ഏകദേശം 96 ലക്ഷം രൂപ മൂല്യം വരുന്ന കറന്‍സി നോട്ടുകളാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഗോരഖ്പൂര്‍ സ്വദേശിയായ നാസര്‍ ഇ ആലം എന്ന 32 കാരനാണ് പൊലീസ് പിടിയിലായത്. 1000 രൂപയുടെ കെട്ടുകള്‍ നിറച്ച ബാഗുമായാണ് ഇയാളെ കണ്ടെത്തിയത്. പണത്തിന്റെ ഉറവിടത്തെ കുറിച്ച്‌ തൃപ്തികരമായ വിവരം നല്‍കാന്‍ നാസറിന് സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇത്രയും ഉയര്‍ന്ന തുക ഇയാളുടെ പക്കല്‍ വന്നതിനെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. ദില്ലി പൊലീസ് ആക്‌ട് 103 പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവരം ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം മുന്‍പ് 69 ലക്ഷം രൂപയുടെ നിരോധിച്ച്‌ 500 രൂപാ നോട്ടുകളുമായി ഒരു ശിശുരോഗ വിദഗ്ധന്‍ ദില്ലിയില്‍ പൊലീസ് പിടിയിലായിരുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അറസ്റ്റുകള്‍ നടന്നിട്ടുണ്ട്.