കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 13 ലക്ഷം രൂപയുടെ നേ‍ാട്ടുകള്‍ പിടികൂടി.

223

പാലക്കാട് • മതിയായ രേഖകളില്ലാതെ കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 13 ലക്ഷം രൂപയുടെ നേ‍ാട്ടുകള്‍ കൂടി വാളയാറില്‍ എക്സൈസ് വാഹന പരിശേ‍ാധനക്കിടെ പിടികൂടി. ഉച്ചയേ‍ാടെ വാളയാര്‍ അട്ടപ്പള്ളത്തുനിന്നാണ് അസാധുവാക്കിയ 1000, 500 രൂപയുടെ നേ‍ാട്ടുകള്‍ കണ്ടെടുത്തത്. കേ‍ായമ്ബത്തൂരില്‍ നിന്ന് എറണാകുളത്തേയ്ക്ക് കെ‍ാണ്ടുപേ‍ാകുകയായിരുന്നു പണം.
സംഭവത്തില്‍ ബസ് യാത്രക്കാരനായ പെരുമ്ബാവൂര്‍ സ്വദേശി അബ്ദുല്ലയെ അറസ്റ്റു ചെയ്തു. രാവിലെ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് എക്സൈസ് 15.30 ലക്ഷം പിടികൂടിയിരുന്നു.