കെഎസ്‌ആര്‍ടിസി ബസില്‍ കടത്തിയ അസാധുവായ നോട്ടുകള്‍ പിടിച്ചെടുത്തു

145

പാലക്കാട്• കേരളത്തിലേക്കു കടത്തിയ കണക്കില്‍പ്പെടാത്ത 15.5 ലക്ഷം രൂപ എക്സൈസ് ടാസ്ക് ഫോഴ്സ് വാളയാറില്‍ പിടികൂടി. പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകളാണ് ഇവയെല്ലാം. വാളയാര്‍ ടോള്‍ പ്ലാസയ്ക്കു സമീപം കെഎസ്‌ആര്‍ടിസി ബസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് തമിഴ്നാട് നാമയ്ക്കല്‍ സ്വദേശിയില്‍നിന്നു പണം പിടിച്ചത്.