കുതിരാനില്‍ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന 22.50 ലക്ഷം രൂപ പിടികൂടി

152

തൃശൂര്‍: കുതിരാനില്‍ നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന 22.50 ലക്ഷം രൂപ പിടികൂടി. തമിഴ്നാട് സ്വദേശി രജിത്ത്, രാജസ്ഥാന്‍ സ്വദേശി റാവല്‍ എന്നിവരുടെ പക്കല്‍ നിന്നുമാണ് പണം പിടികൂടിയത്. പൂഴ്ത്തിവെച്ച കള്ളപ്പണം വെളുപ്പിക്കാനായി പല വഴികളും സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഇതുപെടുകയും പ്രധാന കേന്ദ്രങ്ങളിലെല്ലാം പരിശോധനയ്ക്ക് ആദായ നികുതി വകുപ്പ് അധികൃതര്‍ നേതൃത്വം നല്‍കുകയും ചെയ്തു. ഡല്‍ഹി, മുംബൈ, ലുധിയാന, ചണ്ഡീഗഡ്, എന്നിവിടങ്ങളില്‍ ആദായ നികുതി വകുപ്പ് വ്യാഴായ്ച ഒരോ സമയം റെയ്ഡ് നടത്തിയിരുന്നു.