ബിജെപി ദേശീയ കൗണ്‍സിലിനു മുന്നോടിയായി കേരളത്തിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്തും

191

കോഴിക്കോട്• ബിജെപി ദേശീയ കൗണ്‍സിലിനു മുന്നോടിയായി കേരളത്തിലെ മുഴുവന്‍ വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെപി തീരുമാനിച്ചു. നാളെ മുതല്‍ 11 വരെ ഗൃഹ സമ്ബര്‍ക്ക വാരം ആചരിക്കും. എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബിജെപിയുടെ ലഘുലേഖകള്‍ വിതരണം ചെയ്യും.
കാസര്‍കോട്- നളിന്‍ കുമാര്‍ (കട്ടീല്‍ എംപി), കണ്ണൂര്‍- കെ.പി. ശ്രീശന്‍, വയനാട് – ശോഭാ സുരന്ദ്രന്‍, കോഴിക്കോട് – സി.കെ. പത്മനാഭന്‍, മലപ്പുറം – പി.എസ്.ശ്രീധരന്‍ പിള്ള, പാലക്കാട്- കെ.സുരേന്ദ്രന്‍, തൃശൂര്‍ – പി.കെ. കൃഷ്ണദാസ്, എറണാകുളം- ഒ.രാജഗോപാല്‍ എംഎല്‍എ, ഇടുക്കി- പി.എം. വേലായുധന്‍, കോട്ടയം- കുമ്മനം രാജശേഖരന്‍, ആലപ്പുഴ- എം.ടി. രമേശ്, പത്തനംതിട്ട- ജോര്‍ജ് കുര്യന്‍, കൊല്ലം- വി.
മുരളീധരന്‍, തിരുവനന്തപുരം – എ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ ഗൃഹ സമ്ബര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യും.ഇതിനുപുറമേ നിയോജക മണ്ഡലം- ബൂത്ത് തലങ്ങളിലും ഉദ്ഘാടനം നടക്കും. 11നു മുഴുവന്‍ ബൂത്തു തലങ്ങളിലും നടക്കുന്ന പതാകദിനത്തോടെ സമ്ബര്‍ക്ക യജ്ഞം അവസാനിക്കും.

NO COMMENTS

LEAVE A REPLY