കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

146

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.തില്ലങ്കരി സ്വദേശി വിനീഷാണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകന് നേരെ തില്ലങ്കരിയില്‍ ബോംബേറുണ്ടായി മണിക്കൂറുകള്‍ക്കകമാണ് കൊലപാതകം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലാ ഹര്‍ത്താലിന് ആഹ്വാനം നല്‍കി.
ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. തില്ലങ്കരി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇടവഴിയിലാണ് തലയ്ക്ക് വെട്ടേറ്റ നിലയില്‍ ബിജെപി പ്രവര്‍ത്തകനായ വിനീഷിനെ കണ്ടെത്തിയത്. മുഴക്കുന്ന് പൊലീസെത്തി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബോംബെറിഞ്ഞ ശേഷം വെട്ടിയതാണെന്നാണ് പൊലീസിന്റെ നിഗമനം.