പേരൂര്‍ക്കട ലോ അക്കാദമി സമരത്തിനിടെ ഗുരുതരമായി പരുക്കേറ്റ ഡോ. പി.പി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടമായി

221

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി സമരത്തിനിടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച്ച നഷ്ടമായി. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ലോ അക്കാദമിക്ക് മുന്നില്‍ നടന്ന ബി.ജെ.പിയുടെ പ്രതിഷേധം അക്രമാസക്തമായിരുന്നു. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

NO COMMENTS

LEAVE A REPLY