മുസ്‌ലിം നുഴഞ്ഞു കയറ്റക്കാരെ രാജ്യത്ത് അനുവദിക്കില്ലെന്ന് ബിജെപി നേതാവ്ദിലീപ് ഘോഷ്.

112

ബിഹാര്‍: ഇന്ത്യയില്‍ രണ്ട് കോടി ബംഗ്ലാദേശി മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരുണ്ടെന്നും ആരെയും രാജ്യത്ത് തങ്ങാനനുവദിക്കില്ലെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ്.”രണ്ട് കോടി ബംഗ്ലാദേശി മുസ്‌ലിം നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. അതില്‍ ഒരു കോടി ബംഗാളിലാണ്. മറ്റൊരു കോടി രാജ്യത്താകമാനം വ്യാപിച്ചുകിടക്കുന്നു. ഒരു ബംഗ്ലാദേശി മുസ്‌ലിമി നെയും തങ്ങാന്‍ ഞങ്ങള്‍ അനുവദിക്കില്ല.

അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യും” ദിലീപ് ഘോഷ് ഒരു പൊതുപരിപാടിയില്‍ പറഞ്ഞു.”ആദ്യം എല്ലാ മുസ്‌ലിം നുഴഞ്ഞുകയറ്റക്കാരെയും പുറത്താ ക്കും. അതോടെ ദീദിക്ക് ആരെയും പ്രീണനം നടത്താന്‍ ബാക്കിയുണ്ടാവില്ല”, പൗരത്വ പട്ടികയെയും പൗരത്വ ഭേദഗതി നിയമത്തെയും ശക്തമായി എതിര്‍ക്കുന്ന മമത ബാനര്‍ജിയെ ഘോഷ് പരിഹസിച്ചു.

NO COMMENTS