ബിജെപി പ്രവർത്തകനു വെട്ടേറ്റു; നില ഗുരുതരം

227

കണ്ണൂർ∙ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് സിപിഎം- ആർഎസ്എസ് സംഘർഷം ഉടലെടുത്ത മുഴക്കുന്ന് കാക്കയങ്ങാട് മേഖലയിൽ അക്രമം തുടരുന്നു. ആർഎസ്എസ് കാര്യവാഹക് സുജയ(32)നെ കടുക്കാ പാലത്തുവച്ച് ഒരു സംഘം ബോംബെറിഞ്ഞതിനുശേഷം വെട്ടി പരുക്കേൽപ്പിച്ചു.

ഇന്നലെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും നമ്മളൊന്നു ഘോഷയാത്രയും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നു സംഘപരിവാർ പ്രവർത്തകർക്കും രണ്ട് സിപിഎം പ്രവർത്തകർക്കും പരുക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്നലെ രാത്രി 11ന് പുല്യാമ്പോട് വച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിനെ ഒരു സംഘം തലക്കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഇയാൾ കണ്ണൂർ എകെജി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

alt text×