ബോളിവുഡിലെ പാക് താരങ്ങളെ ചെരുപ്പിന് അടിച്ച്‌ പുറത്താക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

439

ന്യൂഡല്‍ഹി: ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ താരങ്ങളെ ചെരുപ്പിന് അടിച്ച്‌ പുറത്താക്കണമെന്ന് ബി.ജെ.പി എം.എല്‍.എ സംഗീത് സോം. പാക് താരങ്ങള്‍ മൃഗങ്ങളേക്കാള്‍ മോശമാണ്. ഇന്ത്യയില്‍ നിന്ന് പണം സന്പാദിക്കുകയും ആഹാരം കഴിക്കുകയും ചെയ്യുന്ന പാക് താരങ്ങള്‍ ഇന്ത്യക്കാരെ കൊല്ലുന്നവരെ പിന്തുണയ്ക്കുകയാണ്-സോം പറഞ്ഞു.ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന പാക് താരങ്ങള്‍ ഇന്ത്യ വിടണമെന്ന് നേരത്തെ എം.എന്‍.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 23ന് ആണ് എം.എന്‍.എസ് പാക് താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നടി മഹിരഖാന്‍, നടന്‍ ഫവാദ് ഖാന്‍ തുടങ്ങിയവരാണ് ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്ന പാക് താരങ്ങള്‍.

NO COMMENTS

LEAVE A REPLY