ജമ്മു-കശ്മീരില്‍ കരസേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കരസേനാ മേധാവി

223

ന്യൂഡല്‍ഹി : ജമ്മു-കശ്മീരില്‍ കരസേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. അക്രമം ഉണ്ടാക്കുന്ന തീവ്രവാദികളെ ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും കശ്മീര്‍ താഴ്‌വരയില്‍ അക്രമവും അസ്വാസ്ഥ്യവും സൃഷ്ടിക്കുന്ന ഭീകരര്‍ക്കു പിന്നാലെ പോവുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ശന നിയമത്തിന് കീഴില്‍ കരസേനയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും നിയമങ്ങള്‍ അനുസരിച്ച്‌ തുടര്‍ന്നും തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും വളരെ സൗഹാര്‍ദ്ദപരമായ രീതിയിലാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും റാവത്ത് പറഞ്ഞു.

NO COMMENTS