ബിന്ദു കൃഷ്ണയ്‍ക്കെതിരെ ഓച്ചിറ പൊലീസ് പോക്സോ കേസെടുത്തു.

204

കൊല്ലം: ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് അവിടെയെത്തിയ കോണ്‍ഗ്രസിന്‍റെ വനിതാ നേതാവും ഡിസിസി പ്രസിഡന്‍റുമായ ബിന്ദു കൃഷ്ണ, കുട്ടിയുടെ മാതാപിതാക്കളുടെ കൂടെ നിന്ന് ചിത്രമെടുത്ത് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഇരയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരെ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചതിനാണ് പോക്സോ നിയമപ്രകാരം ഇന്നലെ രാത്രി പത്തുമണിയോടെ ഓച്ചിറ പൊലീസ് കേസെടുത്തത്.

പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഇരയായ കുട്ടിയുടെ മാതാപിതാക്കളോടൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചതിനാണ് ബിന്ദുവിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.പരാതിയെ തുടര്‍ന്ന് ബിന്ദു ഫേസ്ബുക്കില്‍ നിന്ന് തന്‍റെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ബിന്ദു കൃഷ്ണയുടെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

NO COMMENTS