14 ദിവസം പഴക്കമുള്ള യുവാവിന്‍റെ മൃതദേഹം ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത് പ്ലാസ്റ്റിക്ക് ചാക്കില്‍

285

ബിഹാര്‍: 14 ദിവസം പഴക്കമുള്ള യുവാവിന്‍റെ മൃതദേഹം ബന്ധുക്കള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത് പ്ലാസ്റ്റിക്ക് ചാക്കില്‍. ആശുപത്രി അധികൃതര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം ചാക്കില്‍ കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.ബിഹാറിലെ കട്ടിഹാറില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ചിന്തു ഷാ എന്ന ഇരുപത്തൊന്നുകാരന്‍റെ മൃതദേഹമാണ് മറ്റ് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് ചാക്കില്‍ കെട്ടി ചുമന്നത്.മൂന്ന് പേര്‍ വഴിയിലൂടെ മൃതദേഹം കൊണ്ടുപോകുന്ന ചിത്രം പുറത്തുവന്നതോടെയാണ് ഇവര്‍ക്ക് ആംബുലന്‍സ് ലഭിച്ചത്. രണ്ടാഴ്ചമുന്പ് ഗംഗയില്‍ മുങ്ങിമരിച്ച ചിന്തുവിന്‍റെ മൃതദേഹം ഞായറാഴ്ചയാണ് ലഭിച്ചത്.മൃതദേഹം ഉച്ചയ്ക്ക് കട്ടിഹാര്‍ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു.എന്നാല്‍ മൃതദേഹം അഴുകിയ നിലയിലായതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഭഗല്‍പൂര്‍ ജവഹാര്‍ലാല്‍ നെഹ്റു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY