ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം

223

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിക്ക് പതിമൂന്ന് കോടി രൂപ സമ്മാനം. 12,723,5476 കോടി രൂപ(ഏഴു മില്യന്‍ ദിര്‍ഹം)യുടെ ജാക് പോട്ടാണ് യുഎഇയില്‍ ഷിപ്പിംഗ് കോ ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന മുപ്പത്തിമൂന്നുകാരന്‍ ശ്രീരാജ് കൃഷ്ണന്‍ കൊപ്പറമ്ബിലിന് ലഭിച്ചത്. ഈ മാസം അഞ്ചിന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഭാഗ്യദേവത ശ്രീരാജിനെ തേടിയെത്തിയത്.500 ദിര്‍ഹം വിലയുള്ള 44698 എന്ന നമ്ബറിലുള്ള ടിക്കറ്റ് ശ്രീരാജ് ഓണ്‍ലൈനിലൂടെ ഫെബ്രുവരിയിലാണ് വാങ്ങിയത്. ‘ഒന്‍പതു വര്‍ഷം മുന്‍പാണ് ശ്രീരാജ് യു.എ.ഇയില്‍ എത്തിയത്. ബിഗ് ടിക്കറ്റ് സ്ഥിരം വാങ്ങാറുണ്ട്.ആദ്യമായാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. ബിഗ് ടിക്കറ്റില്‍ നിന്നുള്ള വിളിവന്നപ്പോള്‍ അന്തംവിട്ടുപോയി. അല്പം കഴിഞ്ഞപ്പോഴാണ് എല്ലാം യാഥാര്‍ത്ഥ്യമാണെന്ന് മനസിലായത് ‘ ശ്രീരാജ് പറയുന്നു.
ശ്രീരാജിന്റെ ഭാര്യ അശ്വതി യുഎഇയില്‍ തന്നെ ഒരു സ്വകാര്യ കമ്ബനിയില്‍ അഡ്മിസ്ട്രേറ്റീവ് അസിസ്റ്റന്റാണ്.
സമ്മാനത്തുകകൊണ്ട് വീട്ടുലോണ്‍ എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കണമെന്നാണ് ശ്രീരാജിന്റെ ആഗ്രഹം. പിന്നെ ഭാര്യക്ക് ആവശ്യമുള്ളത് വാങ്ങി നല്‍കണം, കോടീശ്വരനായെങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ലെന്നും ശ്രീരാജ് പറയുന്നു.

NO COMMENTS

LEAVE A REPLY