ഭോപ്പാല്‍ ഏറ്റുമുട്ടല്‍ : ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു

213

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപെട്ട എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉത്തരവിട്ടു. ജസ്റ്റിസ് എസ് കെ പാണ്ഡെയ്ക്കാണ് അന്വേഷണ ചുമതല. ജയില്‍ വാര്‍ഡനെ കഴുത്തറുത്ത് കൊന്ന ശേഷം ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ മണിക്കൂറുകള്‍ക്ക് ശേഷം ഭോപ്പാല്‍ നഗരാതിര്‍ത്തിയിലെ മാലിഖേഡയില്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയായിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന രീതിയില്‍ വിവാദമായിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അന്വേഷണം ആവശ്യപ്പെട്ടുകയും ചെയ്തതോടെയാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.