ഭീം ആപ്പില്‍ കനത്ത സുരക്ഷാ വീഴ്ച

238

കോട്ടയം: ഡിജിറ്റല്‍ പണമിടപാട് രാജ്യത്ത് വ്യപിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഭീം ആപ്പില്‍ വന്‍ സുരക്ഷ വാഴ്ച. ആപ്പിലൂടെ പെയ്മെന്‍റ് റിക്വസ്റ്റുകളെത്തുന്നതാണ് ആപ്പിന്‍റെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇത് സംബന്ധിച്ച്‌ പരാതികള്‍ വ്യാപകമായതോടെ പ്രശ്നം പരിഹരിച്ച്‌ ആപ്പിന്‍റെ പുതിയ പതിപ്പും പുറത്തിറക്കി. ഇത് പുറത്തിറക്കിയതോടെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ കാണിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ചാണ് ആപ്പിന്‍റെ പുതിയ വെര്‍ഷന്‍ പുറത്തിറക്കിയത്. പേയ്മെന്‍റ് റിക്വസ്റ്റിന് പുറകെ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനെ കുറിച്ചും. പണം കൈമാറ്റം നേരിടുന്ന പ്രശ്നത്തെക്കുറിച്ചും പരാതികള്‍ വന്നിരുന്നു. എല്ലാത്തരം പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ടെന്നും എന്‍പിസിഐ അവകാശപ്പെടുന്നു. ക്യാഷ്ലെസ് പണമിടപാടിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞയാഴ്ചയാണ് ഭാരത് ഇന്‍റര്‍ഫെയ്സ് ഫോര്‍ മണി എന്ന് ഭീം ആപ്പ് പുറത്തിറക്കിയത്. സ്മാര്‍ട്ട് ഫോണ്‍ മുഖാന്തരം അക്കൗണ്ടുകള്‍ തമ്മിലുള്ള ഫണ്ട് കൈമാറ്റത്തിനും സഹായിക്കുമെന്നാണ് ആപ്പിന്‍റെ സവിശേഷത. ഭീം ആപ്പിലൂടെ ഒറ്റത്തവണ പരമാവധി 10,000 രൂപയുടെ ഇടപാട് നടത്താന്‍ സാധിക്കും. പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ നവമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രശ്നം പറഞ്ഞ് രംഗത്ത് വന്നിരുന്നു. 30 സ്വകാര്യ ബാങ്കുകളും പൊതു മേഖല ബാങ്കുകളുമാണ് ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY