കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മലയാള ചലച്ചിത്രലോകം. കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് പുറമെ രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു. അഭിനേതാക്കളായ മമ്മൂട്ടി, ഇന്നസെന്റ്, ദിലീപ്, സിദ്ദിഖ്, മനോജ് കെ. ജയന്‍, ലാല്‍, സുരേഷ് കൃഷ്ണ, ദിലീപ്, കാളിദാസ് ജയറാം, സംവിധായകരായ മേജര്‍ രവി, ജോഷി, രഞ്ജിത്ത്,സി.പി.എം. ജില്ലാ സെക്രട്ടറി പി.രാജീവ്, ഹൈബി ഈഡന്‍ എം.എല്‍.എ, പി.ടി.തോസ് എന്നിവര്‍ പങ്കെടുത്തു.