‘ഭായ് – പരേശാൻ മത് ഹം ആപ് കെ സാത് ഹെ’ ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ

98

തൃശൂർ: കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിൽപ്പെട്ട അതിഥി തൊഴിലാളി കൾക്ക് ആശയവിനിമയത്തിന് പുതിയ സാധ്യതകളൊരുക്കി ജില്ലാ ഭരണകൂടം. ഭാഷയറിയത്തതിനാലുളള പ്രശ്‌നങ്ങൾ പരിഹരിക്കാനും കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അവരവരുടെ ഭാഷയിൽ വിശദീകരി ക്കാനുമായി പ്രത്യേക കോൾ സെന്റർ ആരംഭിച്ചാണ് ജില്ലാ ഭരണകൂടം അതിഥി തൊഴിലാളികൾക്ക് തുണയാവുന്നത്.

ദുരന്തനിവാരണ ഏകോപനത്തിനായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഇന്റർ ഏജൻസി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കോൾ സെന്ററിന്റെ പ്രവർത്തനം. ഹിന്ദി, തമിഴ്, ബംഗാളി, ഒറിയ, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ആറ് ഭാഷകളിലാണ് ഇവരുടെ സേവനം ലഭിക്കുന്നത്. ജില്ലയിലെ വിവിധ ക്യാമ്പുകളിൽ നിന്ന് കളക്ടർക്ക് വരുന്ന അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരസ്പരം പങ്കുവയ്ക്കുന്നത് ഇന്റർ ഏജൻസി ഗ്രൂപ്പിനോടാണ്. അതിഥി തൊഴിലാളികൾക്കായി ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്.

ജില്ലയിലെ വിവിധ ക്യാമ്പുകളിൽ നിന്നായി ദിനംപ്രതി നൂറോളം അതിഥി തൊഴിലാളികളാണ് വിളിക്കുന്നത്. ക്യാമ്പിൽ നിന്ന് വിളിക്കുന്നവരുടെ ഭാഷയിൽ തന്നെ അവരോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ച് നൽകുകയും ചെയ്യുന്നു. കൂടാതെ ഇവരുടെ നാട്ടിലേക്ക് വിളിച്ച് ഇവർ കേരളത്തിൽ സുരക്ഷിതരാന്നെന്നും അവർക്ക് വേണ്ട എല്ലാ സഹായങ്ങളും സർക്കാർ നൽകുന്നുണ്ടെന്ന വിവരം അറിയിക്കുകയും ചെയ്യുന്നു.

ഭക്ഷണം, മരുന്ന് തുടങ്ങിയ ആവശ്യങ്ങൾക്കാണ് പ്രധാനമായും വിളിക്കുന്നത്. എന്നാൽ ചില കോളുകൾ നാട്ടിലേക്ക് പോകാൻ കഴിയുമോ എന്ന് ചോദിച്ചാണ്. ഇൻറർ ഏജൻസി കോൾ സെന്റർ സജീവമായതോടെ അതിഥി തൊഴിലാളികൾക്ക് പരസ്പരം ആശയ വിനിമയിത്തിനും അവരുടെ ആശങ്കകൾ ഒഴിവാക്കുന്നതിനും ഒരു പരിധിവരെ കഴിയുന്നുണ്ട്. അത് പഞ്ചായത്ത്, കോർപ്പറേഷൻ, നഗരസഭകളിലെ അതിഥി തൊഴിലാളികളുമായി ആശയ വിനിമയം ബുദ്ധിമുട്ടാണെങ്കിൽ കളക്ട്രേറ്റിൽ വിളിച്ചൽ ഇൻറർ ഏജൻസി ഗ്രൂപ്പ് അവരുമായി സംസരിക്കുന്നതായിരിക്കും.

പ്രളയകാലത്തെ എന്ന പോലെ കോവിഡ് 19 മഹാമാരിയുടെ സമയത്തും തൃശൂർ ഇന്റർ ഏജൻസി ഗ്രൂപ്പ് ഐഎജി വ്യത്യസ്ത തരത്തിലുള്ള പ്രോഗ്രാമുകളുമായി ജില്ലാ ഭരണകൂടത്തോട് ഒപ്പമുണ്ടെന്ന് കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ജില്ലയിൽ 270 ക്യാമ്പുകളിലായി 9231 അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ട്.

NO COMMENTS