ഇന്ന് ബിവറേജസ് ഔട്ട്ലറ്റുകൾ തുറക്കില്ല.

79

തിരുവനന്തപുരം : സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകൾ ഇന്ന് തുറക്കില്ല. രാജ്യത്ത് സമ്പൂർണ്ണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നുവരെ അടച്ചിടണം എന്ന കാര്യത്തില് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.ബുധനാഴ്ച ഔട്ട്ലറ്റുകള് തുറക്കേണ്ടെന്ന നിർദ്ദേശം എക്സൈസ് മന്ത്രി ബെവ്കോ എംഡി സ്പർജൻ കുമാറിന് നല്കി. അദ്ദേഹം എല്ലാ മാനേജർമാർക്കും ഈ നിർദ്ദേശം നല്കിക്കഴിഞ്ഞു.

സമ്പൂർണ്ണ ലോക്ക്ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ ബിവറേജസ് അവശ്യസേവനത്തിൽ ഉള്പ്പെടുന്നില്ല. അതിന് വിപരീതമായി ഔട്ട്ലറ്റുകള് തുറന്നാല് അത് വലിയ വിവാദത്തിനും ചട്ടലംഘനവുമായി വരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. ഞായറാഴ്ച ബിവറേജസ് ഔട്ട്ലറ്റുകളൊന്നും തുറന്നിരുന്നില്ല.

NO COMMENTS