500,1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്നു ബവ്റിജസ് ഔട്ട്ലെറ്റ്

162

കൊച്ചി • ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കേണ്ടെന്നു നിര്‍ദേശം. കടകള്‍ക്കു മുന്‍പില്‍ നോട്ടിസ് പതിച്ചു. ഉത്തരവു വന്നതിനു പിന്നാലെ കലവൂരില്‍ ബവ്റിജസ് ഔട്ട്ലെറ്റില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ലെന്നു ജീവനക്കാര്‍ അറിയിച്ചതോടെ നീണ്ട ക്യൂ ഇല്ലാതായി. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്‍റെ ത്രിവേണിയിലും മരുന്നുകടകളിലും ഈ നോട്ടുകള്‍ സ്വീകരിക്കുമെന്ന് എംഡി അറിയിച്ചു.

NO COMMENTS

LEAVE A REPLY