പ്ലസ് ടു വിദ്യാര്‍ഥിനിയോട് സണ്ണി ലിയോണിനെ മാതൃകയാക്കണമെന്ന് പ്രിന്‍സിപ്പല്‍

258

സണ്ണി ലിയോണിനെ മാതൃകയാക്കാന്‍ പ്ലസ് ടു വിദ്യാര്‍ഥിനിയോട് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടെന്ന് പരാതി. ബംഗളൂരുവിലെ സദാശിവനഗറിലെ കേന്ദ്രീയ വിദ്യാലയത്തിലെ പ്രന്‍സിപ്പല്‍ കുമാര്‍ ഠാക്കൂറിനെതിരെയാണ് പരാതിയെന്ന് ഡെക്കാന്‍ ക്രോണിക്കളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോയ് ഫ്രണ്ട് ഉണ്ടാകണമെന്നും സെക്സ് ടോയ്സ് ഉപയോഗിക്കണമെന്നും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയോട് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. തന്നെ ഇടയ്‍ക്കിടെ വന്ന് കാണണമെന്നു പറഞ്ഞ പ്രിന്‍സിപ്പല്‍ ചേംബറില്‍ വച്ച് ചോക്ലേറ്റും നല്‍കിയെന്നും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു. എല്ലാ പിന്തുണയും സാമ്പത്തികവും നല്‍കാം. പറഞ്ഞതുപോലെ ചെയ്‍തില്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് ലഭിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു.ഫിസിക്സ് അധ്യാപകനായ ഷണ്‍മുഖമാണ് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ എത്തിച്ചതെന്ന് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY